അമ്മേ ശരണം ദേവീ ശരണം

ഭുവനേശ്വരി

ഓം

ഉദ്യാം ദിനദ്യുതിം ഇന്ദുകീരിടാം 
തുംഗകുചാം നയനത്രയയുക്താം സ്മേരമുഖീം വരദാം അങ്കുശപാശാം അഭിതീ കരാം പ്രഭജെ ഭുവനേശീം!!

കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ!

കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ!!

ഭദ്രകാളി നമസ്തുഭ്യം ഭദ്രേ വിദ്രാ വിദാസുരേ!

രുദ്രനേത്രാഗ്നി സംഭൂതേ ഭദ്രമാശു പ്രയശ്ച മേ!!

ഭദ്രകാളി

ആര്യവീട് ഭഗവതി ക്ഷേത്രം

പുരാതനമായ ആര്യവീട് കുടുംബത്തിന്റെ ധർമ്മദൈവം ആണ് ആര്യവീട് ഭഗവതി. ത്രിഗുണാത്മികയായ ഭുവനേശ്വരിയാണ് ഇവിടത്തെ പ്രതിഷ്ഠ, കൂടാതെ സാത്വികമായ ഭദ്രകാളിയെ ശ്രീചക്രത്തിൽ പീഠത്തിനടിയിൽ പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു. നാലമ്പലത്തിന്റെ നിരൃതി കോണിൽ ഗണപതി ഭഗവാനും വായുകോണിൽ ഹനുമാൻ സ്വാമിയുമാണ് പ്രതിഷ്ഠകൾ. പ്രധാന നാലമ്പലത്തിനു ഇടതുവശത്തായുള്ള ആലയത്തിൽ ദുർഗ്ഗ, ശാസ്താവ്, അന്തിമഹാകാളൻ, അയിലിയക്ഷി, വെള്ളാംഭഗവതി  (സരസ്വതി)  എന്നീ പഞ്ചമൂർത്തികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാഗമായി സർപ്പങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത് കൂടാതെ ഗുരുകാരണവരുടെ ഒരു പ്രതിഷ്ഠ കൂടി ഉൾപ്പെടുന്നതാണ് ക്ഷേത്ര ദേവതാഗണങ്ങൾ. മേല്പറഞ്ഞ  മൂർത്തികളെ കൂടാതെ തറവാട്ടു വളപ്പിൽ  ശിവ ചൈതന്യമായ  കാപ്പിരിയും  കുടികൊള്ളുന്നു.

ത്രികാലപൂജ, ഭഗവതിക്ക് പട്ടും താലിയും ചാർത്തൽ,  പൂമൂടൽ, ശാസ്താവിന്  എള്ള്  തിരി, എള്ള്  നേദ്യം  തുടങ്ങിയവയാണ്  ഇവിടത്തെ  പ്രധാന വഴിപാടുകൾ.

എറണാകുളം ജില്ലയിൽ ഇടപ്പള്ളി പാലാരിവട്ടം കരയിൽ പുതിയ റോഡിനു സമീപം ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുടുംബജനങ്ങൾക്കും പരിസരവാസികളായ ഭക്തജനങ്ങൾക്കും അനുഗ്രഹം ചൊരിയുന്ന ഈ ദേവീക്ഷേത്രത്തിൽ നിത്യപൂജയും വിശേഷദിവസങ്ങളിൽ പ്രത്യേക പൂജകളും നടത്തിവരുന്നു.

ആര്യവീട് കുടുംബത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് എരൂർ ആസ്ഥാനമായ പുരാതനമായ പുലിയന്നൂർ മനയിലെ തന്ത്രി ആണ്. കുടുംബജനങ്ങൾ അംഗങ്ങളായ ആര്യവീട് ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഇപ്പോൾ ദൈനംദിന കാര്യങ്ങൾ നടത്തിവരുന്നത്.

ക്ഷേത്ര സമുച്ചയം

Full anbalam-01
ആര്യവീട് ഭഗവതി ക്ഷേത്രം
Devasthana & ganapati & Hanuman
ഭുവനേശ്വരി, ഭദ്രകാളി, ഗണപതി, ഹനുമാൻ
Temple 2020
പഞ്ചമൂർത്തി ക്ഷേത്രം - ദുർഗ്ഗ, ശാസ്താവ്, അന്തിമഹാകാളൻ, അയിലിയക്ഷി, വെള്ളാംഭഗവതി
Sarpakavu
സർപ്പക്കാവ്
Ambalakulam Mazha
അമ്പലക്കുളം
Guru Karnavar
ഗുരുകാരണവർ
Kaapirithara_ori
കാപ്പിരി

ക്ഷേത്രചരിത്രം

ആര്യവീട് കുടുംബാംഗങ്ങൾക്കു പ്രത്യേകിച്ചും പ്രദേശവാസികൾക്ക് പൊതുവിലും സർവ്വൈശ്വര്യങ്ങളും സമ്പത്സമൃദ്ധിയും നൽകി നിലകൊള്ളുന്ന ആര്യവീട് ഭഗവതി ക്ഷേത്രത്തിന്റെ ഉദ്ഭവം ആര്യവീട് കുടുംബത്തോളം തന്നെ പഴക്കം ചെന്നതാണ്.

പൂർവികർ പറഞ്ഞു കേട്ട അറിവുകൾ അനുസരിച്ച്, ഈ ക്ഷേത്രം പുരാതനമായ ഒരു ബ്രാഹ്മണകുടുംബത്തിന്റെ കൈവശത്തിലും ആരാധനയിലും ആയിരുന്നു. പിന്നീട് എപ്പോഴോ മേല്പറഞ്ഞ ബ്രാഹ്മണ കുടുംബം അന്യം നിന്ന് പോവുകയും, ശേഷം തിരുമൂപ്പത്ത്  നിന്ന്  ഇടപ്പള്ളി പാലാരിവട്ടം കരയിൽ വന്നു താമസിച്ച ആര്യവീട് കുടുംബത്തിന്റെ കൈവശം വന്നു ചേരുകയും ചെയ്തു. അങ്ങനെയാണ് ഈ ക്ഷേത്രം, ആര്യവീട് കുടുംബത്തിന്റെ ധർമ്മദൈവ സങ്കേതമായി മാറിയത്.

ഇതു കൂടാതെ കുടുംബകാരണവർ കളരി നടത്തി വരികയും, പരദേവതയായി കളരിഭദ്രകാളിയെ ആരാധിച്ചു പോരുകയും ചെയ്തിരുന്നു. കാലക്രമത്തിൽ ഈ കുടുംബ പരദേവതയായ കളരിഭദ്രകാളിയെ ശ്രീചക്രത്തിലാവാഹിച്ചു മേൽപ്പറഞ്ഞ ഭഗവതി വിഗ്രഹത്തിന്റെ പീഠത്തിനടിയിൽ സ്ഥാപിക്കുകയും അങ്ങിനെ രാവിലെ ഭുവനേശ്വരിയായും വൈകിട്ട് സാത്വികമായ ഭദ്രകാളിയായും കുടുംബ ജനങ്ങൾ ആരാധിച്ചു വന്നു.

പഴയ ക്ഷേത്ര സമുച്ചയം

Old Temple Main Shrine
പഴയ ഭഗവതി ക്ഷേത്രത്തിന്റെ മുന്പിൽ കുടുംബാംഗങ്ങൾ
Old Temple Panchamoorthi Shrine
പഴയ പഞ്ചമൂർത്തി അമ്പലമുറ്റത്ത് മന്ദാകിനി കുഞ്ഞമ്മ
Old Temple Madom
പഴയ ക്ഷേത്രം മഠം
Janaki Kunjama & Mangalakuzhi Ammaluamma
അമ്പലമുറ്റത്ത് ജാനകി കുഞ്ഞമ്മ മംഗലത്ത് അമ്മാളു അമ്മ
Rama Varma Thirumulpad
ഇ കെ രാമവർമ്മ തിരുമുൽപ്പാട് മഠത്തിന്റെ ഇറയത്ത്

ഭഗവതിയും പഞ്ചമൂർത്തികളും ഗണപതിയും ഹനുമാനും ഗുരു കാരണവന്മാരും സർപ്പവും ഉൾപ്പെട്ട ഈ ക്ഷേത്രം കുടിയിരിപ്പ് മാതൃകയിൽ വച്ചാരാധിച്ചു വന്നിരുന്നതായിട്ടാണ് 1932- ലെ ഭാഗപത്രത്തിൽ നിന്നും മനസ്സിലാക്കുന്നത്.

അക്കാലത്തു എല്ലാ മാസവും സംക്രാന്തി പൂജ, ത്രികാല പൂജ ആയി രാവിലെ കൂട്ടുപായസം, പാൽപായസം,  പിഴിഞ്ഞു പായസം തുടങ്ങിയ വിശേഷ നൈവേദ്യങ്ങളോടെയും, വൈകിട്ട് സാത്വികമായ ഭദ്രകാളിക്കായി ഗുരുതി, അപ്പം,  അട, വട, കടലപ്പായസം തുടങ്ങിയ വിശേഷ നൈവേദ്യങ്ങളോടെയും നടത്തി വന്നിരുന്നു.  മേട മാസത്തിലെ പത്താമുദയത്തിനു പ്രത്യേക പൂജകളും നടത്തി വന്നിരുന്നു. പ്രതിഷ്ഠാ ദിനമായ മീനമാസത്തിലെ മകയിരം നക്ഷത്രത്തിൽ പ്രത്യേക പൂജകളും ബ്രാഹ്മണ ഭോജനവും നടത്തി വന്നിരുന്നു.  

ക്ഷേത്ര പുനരുദ്ധാരണം

അടിയുറച്ച ഭക്തനും, സാത്വികനുമായിരുന്ന ശ്രീമാൻ വേലായുധൻ ഇളയിടം കുടുംബകാരണവർ ആയിരുന്ന കാലത്ത്, 1967 കാലഘട്ടത്തിൽ, ശ്രീമാൻ ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗലപ്രശ്നപ്രകാരം, ക്ഷേത്രം പുതുക്കി പണിയുകയും, പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. കൊല്ലവർഷം 1143 (1967) തുലാമാസം രേവതി നക്ഷത്രത്തിലാണ് പുലിയന്നൂർ മന നാരായണൻ നമ്പൂതിരി പ്രതിഷ്ഠ നടത്തിയത്.

പിന്നീട്, നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷം, കൊല്ലവർഷം 1174 (1998) വൃശ്ചിക മാസത്തിൽ കല്ലേറ്റുകര പദ്മനാഭ ശർമ്മയുടെ അഷ്ടമംഗലപ്രശ്നപ്രകാരമാണ് ഇപ്പോൾ കാണുന്ന ചുറ്റമ്പലവും തിടപ്പള്ളിയും സഹിതം പുതിയ ശ്രീകോവിൽ പണി കഴിപ്പിച്ച് പുനരുദ്ധാരണവും പ്രതിഷ്ഠയും നടത്തിയത്. കൊല്ലവർഷം 1174 മിഥുന മാസം ഉത്രം നക്ഷത്രത്തിൽ, (1999 ജൂൺ 20)  കർക്കിടക ലഗ്നത്തിൽ ആയിരുന്നു പ്രതിഷ്ഠ.

Temple 2020 2
പുതിയതായി പണി കഴിപ്പിച്ച ശ്രീകോവിലും തിടപ്പള്ളിയും
Temple Pond
അമ്പലക്കുളവും ക്ഷേത്രവും
Deepasthambam 1
ദീപസ്തംഭം
Ambalam Side view
വലത് വശത്തുനിന്നുള്ള കാഴ്ച
Chutambalam
ചുറ്റമ്പലം
Chuttu Vilakke
ചുറ്റമ്പലം

ശ്രീകോവിലിൽ ഭുവനേശ്വരിയേയും നിരൃതി കോണിൽ ഗണപതിയേയും വായു കോണിൽ ഹനുമാനേയും ചുറ്റമ്പലത്തിനകത്തു  പ്രതിഷ്ഠിച്ചിരിക്കുന്നു.  ചുറ്റമ്പലത്തിനു പുറത്ത് ഇടതു ഭാഗത്തായുള്ള ശ്രീകോവിലിൽ പഞ്ചമൂർത്തികളായ അന്തിമഹാകാളൻ (ശിവൻ),  അയിലിയക്ഷി, വെള്ളാംഭഗവതി (സരസ്വതി),  ശാസ്താവ്, ദുർഗ്ഗ എന്നിവരെ യഥാക്രമം തെക്കു നിന്ന് വടക്കോട്ട്, കിഴക്കഭിമുഖമായി  പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ശ്രീകോവിലിന് മുൻവശത്തായി ഒരു ഭജന മണ്ഡപവും പണി കഴിപ്പിച്ചിട്ടുണ്ട്. കെട്ടുനിറ, വിദ്യാരംഭം തുടങ്ങിയവ ഈ ഭജന മണ്ഡപത്തിൽവച്ചാണ് നടന്നു വരുന്നത്.  

പഞ്ചമൂർത്തികളുടെ ശ്രീകോവിലിന് പുറകിൽ തെക്കു പടിഞ്ഞാറേ മൂലയിൽ ഒരു തറയിൽ ആണ് ഗുരു സങ്കല്പത്തിലുള്ള കുടുംബകാരണവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര മഹാപരിധിക്കു പുറത്തായി പടിഞ്ഞാറ് വശത്തു നാഗരാജാവ്, നാഗയക്ഷി, കുടുംബവുമായി ബന്ധപ്പെട്ട മറ്റ് സർപ്പങ്ങൾ എന്നിവയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രസിദ്ധമായ ആമേടമംഗലം ശ്രീധരൻ നമ്പൂതിരിയാണ് സർപ്പപ്രതിഷ്ഠ നടത്തിയത്.

പത്താമുദയത്തിനു സർപ്പത്തിന് നൂറും പാലും

മേൽ വിവരിച്ച ക്ഷേത്ര പുന:രുദ്ധാരണവും പ്രതിഷ്ഠയും നടത്തുവാൻ സാധിച്ചത് ശ്രീമാൻ മുരളീധരൻ ഇളയിടത്തിന്റെ അത്യുത്സാഹവും പ്രയത്നവും, തന്മൂലം കുടുംബജനങ്ങളിൽ ഉണ്ടായ വർദ്ധിച്ച സഹകരണവും മൂലമാണ്. പുനരുദ്ധാരണത്തിന് ശേഷവും കുറച്ചു നാൾ മാസ പൂജയും വിശേഷപൂജകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 2003 മുതൽ മുരളീധരൻ ഇളയിടം മുൻകൈ എടുത്താണ് ഇന്ന് കാണുന്ന രീതിയിൽ നിത്യ പൂജ ആരംഭിച്ചത്.

പുനഃപ്രതിഷ്ഠ

ശ്രീകോവിലിലെ ബിംബത്തിനു ഇളക്കവും പതനവും, കൂടാതെ കുടുംബജനങ്ങൾക്കുണ്ടായ മറ്റ് അനിഷ്ടങ്ങളും ലക്ഷണമായി കണ്ട്, തന്ത്രിയുടെ നിർദ്ദേശാനുസരണം കൊല്ലവർഷം 1186 മീനം 10, (2011 മാർച്ച് 24ന്) വ്യാഴാഴ്ച അനിഴം നക്ഷത്രത്തിൽ അഷ്ടമംഗലപ്രശ്നവിധി പ്രകാരം, ക്ഷേത്രം തച്ചുശാസ്ത്ര പരിശോധന ചെയ്ത്, നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി. അതിനു ശേഷം പരിഹാര ക്രിയകൾ ചെയ്ത് കൊല്ലവർഷം 1188 ഇടവം 6, (2013 മെയ് മാസം 20) തിങ്കളാഴ്ച ഉത്രം നക്ഷത്രത്തിൽ പകൽ 10.20 മുതൽ 12 വരെയുള്ള കർക്കിടക രാശിയിൽ പുലിയന്നൂർ തന്ത്രിയുടെ കാർമ്മികത്വത്തിൽ പുനഃപ്രതിഷ്ഠ നടത്തി. ബിംബത്തിനടിയിൽ സ്ഥാപിച്ചിരുന്ന ശ്രീചക്രം പീഠത്തിനടിയിലേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്തു. 

ഉക്തവാസര വ്യവസ്ഥ

മേൽപറഞ്ഞ അഷ്ടമംഗലപ്രശ്ന ചാർത്തു പ്രകാരം, പുരാതനമായി പിന്തുടർന്ന് വരുന്ന ആചാരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിലെ ആരാധനാക്രമത്തിലും നൈവേദ്യവിഷയങ്ങളിലും തന്ത്രിയുടെ നിർദ്ദേശാനുസരണം ഉക്തവാസര വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. അതനുസരിച്ച് ദിവസേന ചെയ്യേണ്ടുന്നവ, മാസികമായി ചെയ്യേണ്ടുന്നവ, വാർഷികമായി ചെയ്യേണ്ടുന്നവ എന്ന പ്രകാരത്തിൽ കാര്യങ്ങൾ തീർച്ചപ്പെടുത്തി ആചരിച്ചു വരുന്നു.

നിത്യ പൂജ
ഗണപതിഹോമം
Niramala & Sapthaham
നിറമാല
പ്രതിഷ്ഠാ ദിനം
നിറപുത്തരി
പൂജവയ്‌പ്പ്, വിദ്യാരംഭം
Chuttu Vilakke 2
മൃത്യുഞ്ജയ ഹോമം
Deepasthambam
തൃക്കാർത്തിക ചുറ്റുവിളക്ക്
  • രാവിലെ 6 മണിക്ക് നട തുറക്കണം
  • അഭിഷേകം, മലർ, അവിൽ, ശർക്കര, കദളിപ്പഴം നിവേദ്യം
  • ഗണപതിഹോമം
  • രാവിലെ നട അടച്ചു  പൂജ – ഉരിയരിയിൽ കുറയാതെ കടും പായസം, നാഴി അരിയിൽകുറയാതെ വെള്ള നിവേദ്യം, ഗുരുതി ശർക്കര ചേർത്ത് നിവേദിക്കണം
  • നട അടയ്ക്കൽ 8:45 നു ശേഷം
  • വൈകുന്നേരം 5 മണിക്ക് നട തുറക്കണം
  • ദീപാരാധന 6:15 ന്
  • നട അടച്ചു പൂജ നേദ്യം – ഉരി അരിയിൽ കുറയാതെ വെള്ള നിവേദ്യം
  • ഉള്ളിലെ നിവേദ്യത്തിനു ശേഷം കാരണവർക്ക് നിവേദ്യക്കണം

മലയാളമാസം 1 നു ബ്രഹ്മരക്ഷസിന് പത്മമിട്ട് പൂജ അതിമധുര  പാൽപായസം നിവേദ്യം, ഹനുമാന് വിശേഷാൽ അവിൽ നിവേദ്യം, ഗണപതിക്ക്‌ ഒറ്റയപ്പം നിവേദ്യം

മലയാളമാസം കാർത്തികനക്ഷത്രം – ത്രികാലപൂജ

  • രാവിലെ ഒന്നാം പൂജ – വെള്ള, കൂട്ട് പായസം
  • ഉച്ചക്ക് രണ്ടാം പൂജ – വെള്ള, രണ്ടു നാളികേരത്തിന്റെ പിഴിഞ്ഞ് പായസം, പാൽപായസം
  • വൈകുന്നേരം മൂന്നാം പൂജ – വെള്ള, നെയ് പായസം, ത്രിമധുരം, ഗുരുതി, അപ്പം, അട, വട
  • പ്രതിഷ്ഠാ ദിനം: രണ്ടു വർഷം 24 കുടം കലശം, നവകം, പഞ്ചഗവ്യം, ബ്രഹ്മ കലശം ഇവ ആടി, മൂന്നാം വർഷം 108 കുടം കലശം, നവകം, പഞ്ചഗവ്യം, ബ്രഹ്മകലശം ആടണം. കൂടാതെ 12 നാഴി അരിക്കുള്ള അന്നദാനം. ഈ  ക്രമം ആവർത്തിക്കണം.
  • പ്രതിഷ്ഠാ ദിനത്തിൽ വൈകുന്നേരം പുഷ്‌പാഭിഷേകം
  • വർഷത്തിലൊരിക്കൽ മൃത്യുഞ്ജയ ഹോമം.
  • സ്ഥല ബന്ധം – ശിവനും വിഷുവിനും വിശേഷാൽ പദ്മമിട്ടു പൂജ.
  • വെണ്ണല കുറ്റാനപ്പിള്ളി ക്ഷേത്രത്തിൽ വാർഷിക പൂജയിൽ പങ്കെടുത്ത്‌ വിശേഷാൽ വഴിപാടുകൾ കഴിച്ചു കുടുംബജനങ്ങൾ തൊഴുതു പ്രാർത്ഥിക്കണം.
  • തിരുമുപ്പം ശിവ ക്ഷേത്രത്തിൽ ദർശനം, വഴിപാടുകൾ
  • കോട്ടുവള്ളി ക്ഷേത്രത്തിൽ തൊഴുതു പറ വെക്കണം
  • തിരുപ്പതി ക്ഷേത്രത്തിലേക്കും പഴനി സുബ്രഹ്മണ്യനും വാർഷികമായി ദ്രവ്യ സമർപ്പണം (തുക അയച്ചു കൊടുക്കണം).
  • പൂർവികത്തിൽ ഉണ്ടായിരുന്ന തിരുപ്പതി നമസ്കാരം, സത്യനാരായണപൂജ ഇവ നടത്തണം.
  • തമ്മനം അനന്തപുരം ക്ഷേത്രത്തിൽ നടത്തുന്ന തിരുവോണ ഊട്ടിൽ പങ്കെടുത്തു വഴിപാടുകൾ നടത്തണം
  • സുബ്രമണ്യാരാധനയും ഷഷ്ഠി വ്രതവും കുടുംബാംഗങ്ങൾ ആചരിക്കണം.
  • ഷഢാധാര പ്രതിഷ്ഠാ വൈകല്യം തീർക്കാൻ വർഷത്തിൽ രണ്ട് കിലോ ശർക്കരയും നാഴി അരിയും ചേർത്ത് നെയ്പായസം നിവേദ്യക്കണം.
  • മംഗലക്കുഴി പറമ്പുവക ബന്ധത്തിൽ പെട്ട ഭഗവതിക്കും ശാസ്താവിനും കുടുംബ ധർമ്മദൈവ ക്ഷേത്രത്തിൽ പദ്മമിട്ടു നേദിച്ച് അപരാധ ക്ഷമാപണം ചെയ്ത് പ്രാർത്ഥിക്കണം.
  • കാരണവർക്ക് വിശേഷാൽ വറപൊടി, തേൻ, കരിക്ക് എന്നിവ നേദിക്കണം.
  • പത്താമുദയത്തിനു സർപ്പത്തിന് നൂറും പാലും.
  • നിറപുത്തരി
  • കന്നി മാസത്തിൽ അഷ്ടമി, നവമി, വിജയദശമി നാളിൽ ക്ഷേത്രത്തിലും വെള്ളാംഭഗവതിക്കും (സരസ്വതി) വിശേഷാൽ പൂജ, പൂജവയ്‌പ്പ്, വിദ്യാരംഭം.
  • വൃശ്ചിക മാസത്തിൽ തൃക്കാർത്തിക ചുറ്റുവിളക്ക്
  • ധനുമാസത്തിൽ 41 അനുബന്ധിച്ചു ശാസ്താപൂജ, കെട്ടുനിറ, അന്നദാനം, ശബരിമല ദർശനം
  • ശ്രീമദ് ഭാഗവത സപ്‌താഹം, നവാഹ പാരായണം, രാമായണ പാരായണം

ആര്യവീട് ഭഗവതീ ക്ഷേത്രം ട്രസ്റ്റ്

ക്ഷേത്രഭരണത്തിനും നടത്തിപ്പിനും വേണ്ടി, ശ്രീമാൻ കരുണാകരൻ ഇളയിടത്തിന്റെ നേതൃത്വത്തിൽ കുടുംബജനങ്ങളെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് രൂപീകരിച്ചു. 2005 ഡിസംബർ 21ന് ആണ് ആര്യവീട് ഭഗവതി ക്ഷേത്രം ട്രസ്റ്റ് നിലവിൽ വന്നത്. ഇന്ന് നിലവിലുള്ള ക്ഷേത്രവും, സ്വത്തുക്കളും, ഭരണവും ആര്യവീട് ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്.

പ്രത്യേക വഴിപാടുകൾ

Chorunne
ചോറൂണ്
thulabharam
തുലാഭാരം
എഴുത്തിനിരുത്ത്‌
Arangettam
അരങ്ങേറ്റം‌
നിറപറ
Vivaham
വിവാഹം

വിലാസം

 

ആര്യവീട് ഭഗവതി ക്ഷേത്രം ട്രസ്റ്റ്

കൈലാസ്  നഗർ, പുതിയ റോഡ്, പാലാരിവട്ടം പി.ഒ.

കൊച്ചി- 682025

 

ഈ – മെയില് വിലാസം: templetrust@aryaveedu.com

 




ബന്ധപ്പെടേണ്ട നമ്പർ: +91 9447185758

 

 

വീഡിയോസ്

ഭുവനേശീ മഹാമായ സൂര്യമണ്ഡലരൂപിണീ ! നമാമി വരദാം സുധാം കാമാഖ്യരൂപിണീ ശിവ !!

Saptaham 2016
Saptaham 2016 (2)
Saptaham pic
Saptaham 2016 (2)
Sapthaham 1
Sapthaham 2
Rukumini Swayamvaram
Sapthaham 4
Rukmini Swayamvaram
Sapthaham
Vilasani Muthassi at Saptaham
Family at Prathishta Day 1
Family at Pooja
Ramayanam Parayanam 2 (2)
WhatsApp Image 2020-09-08 at 8.37.12 PM (2)
Ramayanam Parayanam 1 (2)
previous arrowprevious arrow
next arrownext arrow
Saptaham 2016
Saptaham 2016 (2)
Saptaham pic
Saptaham 2016 (2)
Sapthaham 1
Sapthaham 2
Rukumini Swayamvaram
Sapthaham 4
Rukmini Swayamvaram
Sapthaham
Vilasani Muthassi at Saptaham
Family at Prathishta Day 1
Family at Pooja
Ramayanam Parayanam 2 (2)
WhatsApp Image 2020-09-08 at 8.37.12 PM (2)
Ramayanam Parayanam 1 (2)
previous arrow
next arrow