ആര്യവീട് കുറ്റാനപ്പിള്ളി തറവാടുകളിൽ, പൂർവ്വികർ തലമുറകളായി കൈമാറി, പിന്തുടർന്നു പോരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. കുടുംബജനങ്ങളുടെ ആത്മീയ  അഭ്യുന്നതിക്ക് വേണ്ടിയും, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും വേണ്ടിയാണ് ഇവയെല്ലാം ആചരിച്ചു വരുന്നത്.

കലശ പൂജ: കാപ്പിരി കിരാത ഭാവത്തിലുള്ള ശിവ ചൈതന്യമാണ്. കർക്കിടക മാസത്തിലെ അമാവാസി ദിനത്തിൽ, കാപ്പിരിക്കും പൂർവ്വികർക്കുമായി “കലശ പൂജ” (ദാഹം ശമിപ്പിക്കൽ)  പരമ്പരാഗതമായി ആര്യവീട്ടിലും കുറ്റാനപ്പിള്ളി കുടുംബത്തിലും നടത്തി വരുന്നു.

കാവടി: മകര മാസത്തിലെ ഷഷ്ഠി ദിവസം മുതൽ കുടുംബാംഗങ്ങൾ വ്രതം എടുത്ത് തൈപ്പൂയ്യത്തിന് കാവടി നിറച്ച് വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് കാവടിയാടി പോകുന്നു. വിദൂരത്തു നിന്നുള്ള കുടുംബജനങ്ങൾ പോലും ഭക്തിപൂർവ്വം ഒത്തു ചേരുന്ന ഈ ഉത്സവം യുവതലമുറയ്ക്ക് സന്തോഷകരമായ ഒരു  അനുഭൂതിയാണ്.

ശബരിമല ദർശനം: വൃശ്ചികം ഒന്ന് മുതൽ തുടങ്ങുന്ന മണ്ഡലകാലവ്രതവും ശാസ്താപൂജയും ഭജനയും തുടർന്ന് കെട്ട് നിറയും ശബരിമല ദർശനവും കുടുംബജനങ്ങൾ കാലാകാലങ്ങളായി ആചരിച്ചു വരുന്നു.

ഈ ആചാരനുഷ്ഠാനങ്ങളുടെ പ്രാധാന്യവും വിശദാംശങ്ങളും പ്രത്യേകം ചേർത്തിട്ടുള്ള ഉപശീർഷകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.